രാജ്‌കോട്ട്: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും പീഡനം. ഗുജറാത്തിലെ രാജ്കോട്ടില്‍ എട്ട് വയസുകാരി പീഡനത്തിനിരയായി. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. തൊരാളയിലെ പാര്‍ക്കില്‍ ഉറങ്ങുകയായിരുന്നു അമ്മയും കുട്ടിയും. അമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുഞ്ഞിനെ ഉപദ്രവിച്ച ശേഷം ശനിയാഴ്‌ച രാവിലെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. കുട്ടിയെ പരിശോധിച്ച ഡോക്‌ടറാണ് പീഡനം നടന്നിട്ടുണ്ടെന്ന് പൊലീസിനെ അറിയിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ച പൊലീസിന് അസാധാരണമായി ഒരാള്‍ ഓടിപ്പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളായിരിക്കാം പ്രതി എന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമയം പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.