ഗാന്ധിനഗർ: അഹമ്മദാബാദിൽ കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചു. ഗുജറാത്തിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 24 ആയി. 60 വയസ് പ്രായമുള്ള സ്ത്രീയും 75 വയസ് പ്രായമുള്ള പുരുഷനുമാണ് മരിച്ചത്. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചതെന്ന് ആരോഗ്യ സെക്രട്ടറി ജയന്തി രവി പറഞ്ഞു. 60കാരിക്ക് ശ്വാസകോശ സംബന്ധമായ അസുഖവും 70കാരന് ഉയർന്ന രക്തസമ്മർദ്ദമുണ്ടായിരുന്നുവെന്ന് ജയന്തി രവി പറഞ്ഞു. അഹമ്മദാബാദിൽ വൈറസ് ബാധിച്ച് മരിച്ചത് 12 പേരാണ്. നാല് കൊവിഡ് 19 രോഗികളുടെ നില ഗുരുതരമാണെന്നും അവര്‍ വെന്‍റിലേറ്ററിലാണെന്നും ജയന്തി രവി പറഞ്ഞു.
ഗുജറാത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി - civil hospital in Ahmedabad
അഹമ്മദാബാദിൽ കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചു. 60 വയസ് പ്രായമുള്ള സ്ത്രീയും 75 വയസ് പ്രായമുള്ള പുരുഷനുമാണ് മരിച്ചത്