ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍. ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ഉപയോഗിക്കണമെന്ന നിര്‍ദേശം കര്‍ശനമാക്കിയിരിക്കുകയാണ് .
ലോക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. ഇവരുടെ ലൈസന്‍സ് 6 മാസത്തേക്ക് റദ്ദാക്കും. കാല്‍നടയാത്രക്കാര്‍ ലോക്‌ഡൗണില്‍ പുറത്തിറങ്ങിയാല്‍ 100 രൂപ പിഴയീടാക്കും .നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്.