ന്യൂഡൽഹി: വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സർക്കാരുകൾ നടത്തരുതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. തിരുവനന്തപുരം വിമാനത്താവളം ലീസിന് നൽകിയ കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ കേരള സർക്കാർ എതിർത്ത നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം തന്നെ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുമെന്ന കാര്യവും അദ്ദേഹം പങ്കുവെച്ചു. നമോ ആപ്ലിക്കേഷനിലെ വിർച്വൽ മീറ്റിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
-
Minister @HardeepSPuri ji tells why Air India privatisation is a right step for the country and Air India.
— NAMO App Virtual Meet (@NMAppVrtualMeet) August 30, 2020 " class="align-text-top noRightClick twitterSection" data="
Watch full video here- https://t.co/8ohK7FJu6B@narendramodi @MoCA_GoI @airindiain #NAMOAppVirtualMeet pic.twitter.com/OJ4ZBiSUyO
">Minister @HardeepSPuri ji tells why Air India privatisation is a right step for the country and Air India.
— NAMO App Virtual Meet (@NMAppVrtualMeet) August 30, 2020
Watch full video here- https://t.co/8ohK7FJu6B@narendramodi @MoCA_GoI @airindiain #NAMOAppVirtualMeet pic.twitter.com/OJ4ZBiSUyOMinister @HardeepSPuri ji tells why Air India privatisation is a right step for the country and Air India.
— NAMO App Virtual Meet (@NMAppVrtualMeet) August 30, 2020
Watch full video here- https://t.co/8ohK7FJu6B@narendramodi @MoCA_GoI @airindiain #NAMOAppVirtualMeet pic.twitter.com/OJ4ZBiSUyO
തിരുവനന്തപുരം വിമാനത്താവളം അടക്കം നൂറിലേറെ വിമാനത്താവളങ്ങളാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് സ്വന്തമായിട്ടുള്ളത്. എയർ ഇന്ത്യയുടെ ലേലത്തിനുള്ള സമയപരിധി കേന്ദ്ര സർക്കാർ ഒക്ടോബർ 30 വരെ നീട്ടിയിരുന്നു. ഈ വർഷം അവസാനത്തോടെ ആഭ്യന്തര വിമാന ഗതാഗതം മുമ്പത്തെ പോലെ ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.