ശ്രീനഗർ: ആർട്ടിക്കിൾ 370 പരിഷ്‌കരിച്ചതിന് ശേഷം ജമ്മു കശ്‌മീരിൽ തടങ്കലിൽ ആയിരുന്ന നാല് രാഷ്‌ട്രീയ നേതാക്കളെ മോചിപ്പിച്ച് കശ്‌മീർ ഭരണകൂടം. 2019 ഓഗസ്റ്റ് അഞ്ച് മുതൽ വീട്ടുതടങ്കലിൽ ആയിരുന്ന നേതാക്കളെയാണ് ജമ്മു കശ്‌മീർ ഭരണകൂടം ഇന്ന് വിട്ടയച്ചത്.
ദേശീയ കോൺഫറൻസ് നേതാക്കളായ അബ്ദുൽ മജീദ് ലാർമി, ഗുലാം നബി ഭട്ട്, ഡോ. മുഹമ്മദ് ഷാഫി എന്നിവരെയാണ് ശ്രീനഗറിലെ എംഎൽഎ ഹോസ്റ്റലിൽ നിന്നും മോചിപ്പിച്ചത്. മറ്റൊരു നേതാവ് മുഹമ്മദ് യൂസഫ് ഭട്ടിനെയും വിട്ടയച്ചു.