ന്യൂഡൽഹി: വിവരാവകാശനിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന നടപടിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു . മറുപടി നല്‍കുന്നതിനുള്ള കാലതാമസം പരിഹരിക്കുന്നതിനായി പൊതുവായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ പതിനാലാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപേക്ഷകള്‍ നല്‍കേണ്ട ബുദ്ധിമുട്ടില്‍ നിന്ന് ജനങ്ങള്‍ക്ക് മുക്‌തി നേടാമെന്നും വിവരങ്ങള്‍ ലഭിക്കുന്നതിന്‍റെ കാലതാമസം ഇല്ലാതാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. വെബ്‌സൈറ്റ് തുടങ്ങാനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതായും വിവരാവകാശ നിയമം ഗവണ്‍മെന്‍റും ജനങ്ങളും തമ്മിലുള്ള അകലം കുറച്ചുവെന്നും അമിത് ഷാ പറഞ്ഞു.