ETV Bharat / bharat

അസം, പശ്ചിമ ബംഗാൾ തേയിലത്തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി 1,000 കോടി - ബജറ്റ് 2021

തൊഴിലാളികളായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് മുൻഗണന നൽകിയാണ് ബജറ്റിൽ പ്രത്യേകം തുക വകയിരുത്തിയത്.

Govt to provide Rs 1000 cr for welfare scheme  welfare scheme for tea workers of Assam  Budget for tea workers of Assam  Sitharaman on tea workers of Assam  tea workers of Assam and WB  അസം, പശ്ചിമ ബംഗാൾ തേയിലത്തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി 1,000 കോടി  ബജറ്റ് 2021  ന്യൂഡൽഹി
ബജറ്റ് 2021; അസം, പശ്ചിമ ബംഗാൾ തേയിലത്തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി 1,000 കോടി
author img

By

Published : Feb 1, 2021, 7:50 PM IST

ന്യൂഡൽഹി: അസമിലേയും പശ്ചിമ ബംഗാളിലേയും തേയിലത്തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി 1,000 കോടി രൂപ ബജറ്റിൽ വകയിരുത്തി. തൊഴിലാളികളായ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് മുൻഗണന നൽകിയാണ് ബജറ്റിൽ പ്രത്യേകം തുക വകയിരുത്തിയത്. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു.

വജ്ര ജൂബിലി വർഷം ആഘോഷിക്കുന്ന ഗോവക്ക് 300 കോടി രൂപ ഗ്രാൻ്റും അനുവദിച്ചു. കൂടാതെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം, അസം എന്നീ നാല് സംസ്ഥാനങ്ങൾക്കായുള്ള ഹൈവേ ഇൻഫ്രാസ്ട്രക്‌ചർ പ്ലാനും ധനമന്ത്രി പ്രഖ്യാപിച്ചു. 3,500 കിലോമീറ്റർ റോഡിൻ്റെ നിർമാണത്തിനായി തമിഴ്‌നാടിന് 1.03 ലക്ഷം കോടി രൂപയും 1,500 കിലോമീറ്റർ റോഡ് നവീകരണത്തിന് കേരളത്തിനായി 65,000 കോടി രൂപയും അസമിന് 3,400 കോടി രൂപയും പശ്ചിമ ബംഗാളിന് 95,000 കോടി രൂപയുമാണ് അനുവദിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.