ETV Bharat / bharat

ഇന്ധന വിലയിലെ വർധനവ്; സർക്കാർ അധിക ലാഭം കൊയ്യുന്നതായി കോണ്‍ഗ്രസ് - petrol

ഇന്ധന നികുതി വർധിപ്പിച്ചതിലൂടെ 2.5 കോടി രൂപയാണ് ബിജെപി സർക്കാർ നേടിയതെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു

ഇന്ധന വിലയിലെ വർധനവ്  കോൺഗ്രസ്  നികുതി  ബിജെപി സർക്കാർ  കോൺഗ്രസ് നേതാവ് കപിൽ സിബൽ  Congress  petrol  diesel
ഇന്ധന വിലയിലെ വർധനവ്; സർക്കാർ അധിക ലാഭം കൊയ്യുന്നെന്ന് കോൺഗ്രസ്
author img

By

Published : Jun 13, 2020, 4:36 PM IST

ന്യൂഡൽഹി: ഇന്ധന നികുതി വർധിപ്പിച്ചതിലൂടെ 2.5 കോടി രൂപ ബിജെപി സർക്കാർ സമ്പാദിച്ചുവെന്ന് കോൺഗ്രസ്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 15 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും എന്നാൽ ഇന്ത്യയിൽ പെട്രാൾ, ഡീസൽ വില കുതിച്ചുയരുകയാണെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. മോദിയുടെ ഭരണത്തിന് കീഴിൽ സാധാരണക്കാർ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൂൺ 13 മുതൽ തുടർച്ചയായ ഏഴാം ദിവസമാണ് പെട്രോൾ, ഡീസൽ വില വർധിക്കുന്നത്.

പെട്രോൾ, ഡീസൽ വില വർധനവിലൂടെ കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ 44,000 കോടി രൂപയാണ് സർക്കാർ സമ്പാദിച്ചത്. മാർച്ച് അഞ്ച് മുതൽ പെട്രോൾ, ഡീസൽ വില വർധിപ്പിച്ച് സർക്കാർ 2.5 ലക്ഷം കോടി രൂപ നേടി. ഇന്ധന വില കുറച്ചുകൊണ്ട് സാധാരണക്കാരെ സഹായിക്കുന്നതിന് പകരം ജനങ്ങളെ കൂടുതൽ ഉപദ്രവിക്കുകയാണ് സർക്കാരെന്ന് സിബൽ ആരോപിച്ചു.

കെയർ റേറ്റിംഗിന്‍റെ റിപ്പോർട്ട് അനുസരിച്ച്, പെട്രോളിന്‍റെ അടിസ്ഥാന വിലയുടെ 270 ശതമാനം നികുതിയും ഡീസലിന്‍റെ 256 ശതമാനവും കേന്ദ്ര സർക്കാരാണ് പിരിച്ചെടുക്കുന്നത്. അന്താരാഷ്ട്ര അസംസ്കൃത എണ്ണവില 106.85 യുഎസ് ഡോളറായിരുന്നപ്പോൾ 2014 മെയ് ഒന്നിന് ഡൽഹിയിൽ 71.41 രൂപയായാണ് പെട്രോളിന് ഈടാക്കിയത്. ക്രൂഡ് ഓയിൽ 38 ഡോളറായിരിക്കുമ്പോൾ 2020 ജൂൺ 12 ന് പെട്രോള്‍ വില 75.16 രൂപയാണെന്നും കപിൽ സിബൽ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.