ന്യൂഡല്‍ഹി: ആഭ്യന്തര വിപണിയില്‍ ഉള്ളി ക്ഷാമം രൂക്ഷമായതോടെ രാജ്യത്ത് നിന്നുള്ള ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ഉള്ളിയുടെ വില കിലോഗ്രാമിന് 40 രൂപ വരെയെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്‌റ്റില്‍ ഉള്ളിയുടെ വിലക്കയറ്റ നിരക്ക് 34.48ല്‍ എത്തിയിരുന്നു. മഹാരാഷ്‌ട്ര, കര്‍ണാടക, മധ്യപ്രദേശ്, ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉള്ളി ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ പ്രളയം ഉല്‍പ്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ചു - ഉള്ളി വില വാര്‍ത്തകള്‍
ആഭ്യന്തര വിപണിയിലെ ക്ഷാമത്തിന് പിന്നാലെയാണ് നടപടി.