ന്യൂഡൽഹി: ആശുപത്രികളിൽ ഓക്സിജൻ തടസമില്ലാതെ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ ഭാഗമായ പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) ഇതിനായുള്ള നടപടികൾ സ്വീകിരിച്ച് കഴിഞ്ഞു. മെഡിക്കൽ ഓക്സിജൻ അടിയന്തരമായി ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും ലൈസൻസ് അനുവദിക്കുന്നത് ഉറപ്പാക്കാൻ പെസോ എല്ലാ ഓഫീസുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. മാർച്ച് 31 ന് ശേഷം പുതുക്കേണ്ട ഗ്യാസ് വിതരണ ലൈസൻസുകളുടെ കാലാവധി ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.
ആശുപത്രികളിലേക്ക് തടസമില്ലാതെ ഓക്സിജൻ എത്തിക്കും - uninterrupted supply of oxygen
മെഡിക്കൽ ഓക്സിജൻ അടിയന്തരമായി ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള ലൈസൻസ് കാലാവധി നീട്ടി