ETV Bharat / bharat

റെയില്‍ പാത കരാർ ചൈനീസ് കമ്പനിക്ക് ;സർക്കാരിന്‍റേത് ദുര്‍ബല തന്ത്രമെന്ന് പ്രിയങ്ക ഗാന്ധി - ഡല്‍ഹി മീററ്റ് റെയില്‍ പാത

ചൈനീസ് കമ്പനിക്ക് ഡല്‍ഹി-മീററ്റ് അതിവേഗ റെയിലിനായി 1126 കോടി രൂപയുടെ കരാർ സര്‍ക്കാര്‍ നല്‍കിയത് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങൾ നടക്കുന്നതിനിടയിലായിരുന്നെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു

Priyanka Gandhi  Chinese firm  India-China faceoff  Delhi-Meerut rapid rail  Galwan Valley in Ladakh  Congress general secretary  പ്രിയങ്കാ ഗാന്ധി  ഡല്‍ഹി മീററ്റ് റെയില്‍ പാത  ഇന്ത്യ ചൈന
ചൈനീസ് കമ്പനിക്ക് 1126 കോടിയുടെ കരാർ; ദുര്‍ബലമായ തന്ത്രം പ്രയോഗിച്ചെന്ന് പ്രിയങ്ക ഗാന്ധി
author img

By

Published : Jun 18, 2020, 5:14 PM IST

ന്യൂഡൽഹി: റെയിൽ‌ പാതയുടെ കരാർ ചൈനീസ് കമ്പനിക്ക് കൈമാറിയതിലൂടെ സർക്കാർ ദുർബലമായ തന്ത്രം പ്രയോഗിച്ചെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇതിലൂടെ ചൈനക്ക് മുന്നിൽ ഇന്ത്യ മുട്ടുകുത്തിയെന്നും ശക്തമായ മറുപടിയാണ് നല്‍കേണ്ടിയിരുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

  • हमारे 20 जवान शहीद हुए हैं।

    ऐसे में केंद्र सरकार को मजबूत संदेश देना चाहिए लेकिन सरकार ने दिल्ली-मेरठ सेमी हाईस्पीड रेल कॉरिडोर का ठेका चीनी कम्पनी को सौंप कर घुटने टेकने जैसी रणनीति अपनाई है।

    तमाम भारतीय कंपनियां भी इस कॉरिडोर को बनाने के काबिल हैं।https://t.co/mZafLpEzU5

    — Priyanka Gandhi Vadra (@priyankagandhi) June 18, 2020 " class="align-text-top noRightClick twitterSection" data=" ">

ഇന്ത്യയുടെ 20 സൈനികർ രക്തസാക്ഷിത്വം വരിച്ചു. അത്തരമൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാർ ശക്തമായ മറുപടിയാണ് നൽകേണ്ടത്. എന്നാൽ ഡല്‍ഹി-മീററ്റ് സെമി ഹൈ സ്‌പീഡ് റെയിൽ ഇടനാഴിയുടെ കരാർ ചൈനീസ് കമ്പനിക്ക് കൈമാറിക്കൊണ്ട് ചൈനക്ക് മുന്നില്‍ മുട്ടുകുത്താനുള്ള ദുർബലമായ തന്ത്രമാണ് സർക്കാർ സ്വീകരിച്ചത്. ഈ കരാര്‍ നടപ്പാക്കുന്നതിന് പ്രാപ്‌തരായ ഇന്ത്യൻ കമ്പനികളുണ്ടായിരുന്നെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങൾ നടക്കുന്നതിനിടയിലാണ് ഒരു ചൈനീസ് കമ്പനിക്ക് ഡല്‍ഹി-മീററ്റ് അതിവേഗ റെയിലിനായി 1126 കോടി രൂപയുടെ കരാർ സര്‍ക്കാര്‍ നല്‍കിയതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തിങ്കളാഴ്‌ച രാത്രി ഗൽവാൻ താഴ്‌വരയില്‍ ചൈനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണൽ ഉൾപ്പെടെ ഇരുപത് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.