ലക്‌നൗ: വ്യാജരേഖകൾ ഉപയോഗിച്ച് സർക്കാർ സ്‌കൂളിൽ ജോലി തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിലായി. നതുനി പ്രസാദ് ഭാരതി, ശിവപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. നതുനി പ്രസാദ് ഭാരതിയാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഡിയോറിയ ജില്ലയിലെ പ്രൈമറി സ്‌കൂളിൽ ജോലി തട്ടിയെടുത്തത്. വ്യാജരേഖകൾ തയ്യാറാക്കിയത് ശിവപ്രസാദാണ്. ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, രണ്ട് ആധാർ കാർഡ് എന്നിവയും 1,680 രൂപയും ഇവരിൽ നിന്ന് പിടികൂടി. ചോദ്യം ചെയ്യലിൽ ശിവപ്രസാദാണ് വ്യാജരേഖകൾ ഉണ്ടാക്കിയതെന്ന് ഭാരതി വെളിപ്പെടുത്തി. ഖുഖുണ്ടു പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.
വ്യാജരേഖകൾ ഉപയോഗിച്ച് സ്‌കൂളിൽ ജോലി നേടി; യുപിയിൽ രണ്ട് പേർ അറസ്റ്റിൽ - ഡിയോറിയ ജില്ല യുപി
നതുനി പ്രസാദ് ഭാരതി, ശിവപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. നതുനി പ്രസാദ് ഭാരതിയാണ് വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി തട്ടിയെടുത്തത്