പനാജി: കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷക നിയമങ്ങൾക്ക് കാർഷിക സമൂഹത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും പഞ്ചാബ് ഒഴികെ രാജ്യത്തിന്‍റെ ഒരു ഭാഗത്തും പ്രതിഷേധം ഉയർന്നിട്ടില്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പഞ്ചാബിലെ പ്രതിഷേധത്തിന് പിന്നിൽ ശിരോമണി അകാലിദൾ (എസ്എഡി), കോൺഗ്രസ്, ആം ആദ്മി പാർട്ടി (ആം ആദ്മി) തുടങ്ങിയ പാർട്ടികളുടെ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തര ഗോവയിലെ ചോറാവു ഗ്രാമത്തിലെ കർഷകരെ അഭിസംബോധന ചെയ്യുകയായിരുന്നു ജാവദേക്കർ. കാർഷിക നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ബിജെപി മുൻകൈയെടുക്കും. വലിയ പൊതുസമ്മേളനങ്ങൾ അനുവദിക്കാത്തതിനാൽ പാർട്ടി നേതാക്കൾ രാജ്യത്തുടനീളം ചെറിയ മീറ്റിങ്ങുകൾ നടത്തുന്നുണ്ടെന്ന് ജാവദേക്കർ പറഞ്ഞു. മുൻകാലങ്ങളിൽ കുടിശ്ശിക നിഷേധിക്കപ്പെട്ട ഓരോ കർഷകനും നീതി ലഭ്യമാക്കുകയാണ് നരേന്ദ്ര മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.