ചെന്നൈ: അനധികൃതമായി സ്വർണം കടത്തിയ മൂന്ന് പേരെ ചെന്നൈ കസ്റ്റംസിന്‍റെ എയർ ഇന്‍റലിജൻസ് യൂണിറ്റ് പിടികൂടി. 40 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പ്രതികളിൽ നിന്ന് പിടികൂടിയത്.ആദ്യം പിടികൂടിയ ദുബായിൽ നിന്നുള്ള യാത്രക്കാരൻ മൂന്ന് പാക്കറ്റ് സ്വർണ പേസ്റ്റ് മലാശയത്തിൽ ഒളിപ്പിച്ചാണ് കടത്തിയത്. 21 ലക്ഷം രൂപ വിലമതിക്കുന്ന 416 ഗ്രാം സ്വർണം ഇപ്രകാരം കണ്ടെടുത്തു. സംഭവത്തിൽ കസ്റ്റംസ് ആക്റ്റ് 1962ലെ സെക്ഷൻ 104 പ്രകാരം കസ്റ്റംസ് അധികൃതർ യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
രണ്ടാമത്തെ കേസിൽ ഒരു നെറ്റ്‌വർക്ക് എഞ്ചിനീയർ ഉൾപ്പെടെ രണ്ടുപേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 18 ലക്ഷം രൂപ വിലമതിക്കുന്ന 348 ഗ്രാം ഭാരമുള്ള നാല് സ്വർണ പ്ലേറ്റുകളും രണ്ട് സ്വർണനാണയങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെടുത്തു.