ദിസ്‌പൂർ: ഗുവാഹത്തിയില്‍ 1.12 കോടിരൂപയുടെ സ്വർണം ട്രെയിനിൽ നിന്നും പിടികൂടി. സംഭവത്തിൽ നാല് പേർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്‍റെ പിടിയിലായി. ഗുവാഹത്തിക്കും ബാർപേട്ടക്കുമിടയിൽ അവാദ് അസം എക്‌സ്‌പ്രസില്‍ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. 2.15 കിലോഗ്രാം ഭാരമുള്ള 13 സ്വർണ്ണ ബാറുകൾ അരക്കെട്ടിലും ചെരുപ്പിലും ബാഗുകളിലുമായാണ് ഒളിപ്പിച്ചിരുന്നത്. അറസ്റ്റിലായവരിൽ മൂന്നുപേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരാണ്. മറ്റൊരാൾ ജാർഖണ്ഡ് സ്വദേശിയുമാണ്. പ്രതികളെ റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിന് കൈമാറി.
ഗുവാഹത്തിയില്‍ 1.12 കോടിരൂപയുടെ സ്വർണം പിടികൂടി
ഗുവാഹത്തിക്കും ബാർപേട്ടക്കുമിടയിൽ അവാദ് അസം എക്‌സ്‌പ്രസില്‍ നിന്നാണ് സ്വർണം പിടിച്ചെടുത്തത്