ETV Bharat / bharat

പ്രഗ്യ സിങ്ങിനെ തീകൊളുത്തിക്കൊല്ലുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

മധ്യപ്രദേശിലെ എംഎല്‍എയായ ഗോവര്‍ധന്‍ ദാംഗിയാണ് സംസ്ഥാനത്ത് കാല് കുത്തിയാല്‍ പ്രഗ്യ സിങ്ങിനെ വധിക്കുമെന്ന് പറഞ്ഞത്.

Pragya Thakur latest news  Godse remark latest news  പ്രഗ്യ സിങ് ഠാക്കൂറ് വാര്‍ത്തകള്‍  നാഥൂറാം ഗോഡ്‌സെ
പ്രഗ്യ സിങ്ങിനെ തീകൊളുത്തിക്കൊല്ലുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
author img

By

Published : Nov 29, 2019, 3:05 PM IST

ഭോപ്പാല്‍: ഗാന്ധിയെ വധിച്ച നാഥൂറാം ഗോഡ്‌സയെ ദേശസ്‌നേഹിയെന്ന് വാഴ്‌ത്തിയ ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂറിന് വധഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എ. മധ്യപ്രദേശിലെ എംഎല്‍എയായ ഗോവര്‍ധന്‍ ദാംഗിയാണ് സംസ്ഥാനത്ത് കാല് കുത്തിയാല്‍ പ്രഗ്യയെ തീകൊളുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

പ്രഗ്യ സിങ്ങിനെ തീകൊളുത്തിക്കൊല്ലുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

നാഥുറാംറാം ഗോഡ്‌സയെ പുകഴ്‌ത്തിയതില്‍ പ്രതിഷേധിച്ച് മധ്യപ്രദേശിലെ രാജ്‌ഗഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രഗ്യ സിങ് ഠാക്കൂറിന്‍റെ കോലം കത്തിച്ചിരുന്നു. ഇതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാവെയാണ് ഗോവര്‍ധന്‍ വധഭീഷണിയുമായി രംഗത്തെത്തിയത്. "കോലം കത്തിക്കുക മാത്രമല്ല, ഇവിടെ അവര്‍ കാലുകുത്തുകയാണെങ്കില്‍ അവരെയും കത്തിക്കും" ഗോവര്‍ധന്‍ പറഞ്ഞു.

ലോക്സഭയില്‍ കഴിഞ്ഞ ബുധനാഴ്‌ച നടന്ന എസ്‌പിജി ബില്ലിന്‍റെ ചര്‍ച്ചക്കിടെയാണ് ഗോഡ്‌സെ രാജ്യ സ്നേഹിയാണെന്ന് പ്രഗ്യാ സിങ് പറഞ്ഞത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയും, പ്രഗ്യയുടെ പരാമര്‍ശം സഭയുടെ രേഖകളില്‍ നിന്ന് നീക്കുകയും ചെയ്‌തിരുന്നു. പ്രതിഷേധം ശക്‌തമായതിനെത്തുടര്‍ന്ന് പ്രഗ്യ സിങ് ഠാക്കൂര്‍ സംഭവത്തില്‍ മാപ്പ് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.