ന്യൂഡൽഹി: അടിയന്തര സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുമായി സർവീസ് നടത്താൻ തയാറെന്ന് ഗോ എയർ വിമാന കമ്പനി. രാജ്യ വ്യാപകമായി ലോക്ക് ഡൗൺ നിലവില്‍ വന്ന സാഹചചര്യത്തിലാണ് ഗോ എയര്‍ കത്തിലൂടെ ഇക്കാര്യങ്ങൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തെയും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനെയും അറിയിച്ചത്. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാന സർവീസ് ആണ് വാദിയ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഗോ എയർ.
![GoAir offers to carry out emergency services and repatriation of citizens GoAir emergency services and repatriation of citizens ഘട്ടത്തിൽ സർവീസ് നടത്താൻ തയാര്‍](https://etvbharatimages.akamaized.net/etvbharat/prod-images/goair_0qfzf3f_2703newsroom_1585304892_26.png)
പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിനോട് പൂര്‍ണമായി യോജിക്കുന്നതായും. മാർച്ച് 22 മുതൽ മുഴുവൻ വിമാന സർവീസുകളും കമ്പനി നിർത്തിവെച്ചിരിക്കുകയാണെന്നും ഗോ എയർ മാനേജിങ് ഡയറക്ടർ ജെഹ് വാദിയ പറഞ്ഞു. അതേ സമയം, സർക്കാർ ആവശ്യപ്പെട്ടാൽ തങ്ങൾ വിമാനം സർവീസ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.