മുംബൈ: ബജറ്റ് കാരിയറായ ഗോഎയറിൽ ഗോഫ്ലൈപ്രൈവറ്റ് പദ്ധതി ആരംഭിച്ചു. ഒരു പിഎൻആറിൽ ഒന്നിലധികം വരികൾ ബുക്ക് ചെയ്‌തുകൊണ്ട് വിമാന യാത്രക്കാർക്ക് “പ്രൈവറ്റ് സോൺ” വാഗ്‌ദാനം ചെയ്യുന്നതാണ് ഗോഫ്ലൈപ്രൈവറ്റ് പദ്ധതി. എത്ര നിര സീറ്റുകളുടെ വ്യത്യാസം വേണമെന്നും യാത്രക്കാർക്ക് ഇതിലൂടെ തീരുമാനിക്കാനാകും. യാത്രക്കാരിൽ നിന്നും ഇത്തരത്തിലൊരു ആവശ്യം ഉയർന്നെന്നും ഇതിനെ തുടർന്നാണ് തീരുമാനമെന്നും ഗോഎയർ അറിയിച്ചു. പ്രൈവറ്റ് ചാർട്ടറിലേത് പോലെ സ്വകാര്യത ഉറപ്പുവരുത്തുമെന്നും ഗോഎയർ മാനേജിംഗ് ഡയറക്ടർ ജെ വാഡിയ പറഞ്ഞു.
ഗോഎയർ വിമാനങ്ങളിൽ ഗോ ഫ്ലൈ പ്രൈവറ്റ് പദ്ധതി ആരംഭിച്ചു - മുംബൈ
ഒരു പിഎൻആറിൽ ഒന്നിലധികം വരികൾ ബുക്ക് ചെയ്‌തുകൊണ്ട് വിമാന യാത്രക്കാർക്ക് “പ്രൈവറ്റ് സോൺ” വാഗ്‌ദാനം ചെയ്യുന്നതാണ് ഗോഫ്ലൈപ്രൈവറ്റ് പദ്ധതി