ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തോടെ പ്രതിസന്ധിയിലായഗോവയിലെ ബിജെപി ഘടകംഅധികാരം നിലനിർത്താൻ കരുനീക്കങ്ങള്‍ നടത്തുകയാണ്. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ നടക്കുമെന്ന് ബിജെപി അധ്യക്ഷൻ വിനയ് ടെൻഡുൽക്കർ മാധ്യമങ്ങളെ അറിയിച്ചു.
ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളായ എംജിപിയും ജിഎഫ്പിയുമായും ചര്‍ച്ചകള്‍ നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് ടെന്‍ഡുല്‍ക്കറെ മുഖ്യമന്ത്രി പദത്തിലേക്ക് പിന്തുണക്കാന്‍ തയ്യാറാണെന്ന് ഇരുപാര്‍ട്ടികളും സമ്മതിച്ചെന്നാണ് സൂചന.
അതേസമയം സർക്കാർ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിച്ച് കോൺഗ്രസ്, ഗവർണർ മൃദുല സിൻഹയെ സമീപിച്ചിട്ടുണ്ട്. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് അവകാശവാദം ഉന്നയിച്ചതെന്ന് കോൺഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്ലേകർ പറഞ്ഞു. കോൺഗ്രസിന് 14 എംഎൽഎമാരുണ്ടെന്നും സർക്കാർ രൂപവല്‍ക്കരിക്കാനുള്ള അവകാശം തങ്ങൾക്ക് ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
40 അംഗങ്ങളുണ്ടായിരുന്ന ഗോവ നിയമസഭയിൽ മൂന്ന് എംഎൽഎമാർ നേരത്തെ രാജിവച്ചിരുന്നു. മനോഹർ പരീക്കർ, ഫ്രാൻസിസ് ഡിസൂസ എന്നിവരുടെ മരണത്തോടെ ഗോവ നിയമസഭയിലെ എംഎൽഎമാരുടെ എണ്ണം 35ആയി കുറഞ്ഞു. നിലവിൽ 12 അംഗങ്ങളാണ് ബിജെപിയിൽ ഉള്ളത്, 14 അംഗങ്ങളുള്ള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.