പനാജി: ഗോവയിലെ കൃസ്ത്യൻ ദേവാലയങ്ങളും മുസ്ലീംപള്ളികളും വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്നത് ജൂണ്‍ 30 ലേക്ക് മാറ്റി. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. മുപ്പത് ശതമാനത്തിലധികം ക്രിസ്ത്യന്‍ മത വിശ്വാസികള്‍ താമസിക്കുന്ന സംസ്ഥാനത്തെ തീരദേശത്തെ ദേവാലയങ്ങള്‍ മാര്‍ച്ചിലാണ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചത്. ഇപ്പോള്‍ വൈദികര്‍ ഓണ്‍ലൈന്‍ വഴിയാണ് വിശ്വാസികള്‍ക്കായി ദിവ്യബലി അര്‍പ്പിക്കുന്നത്. ഗോവയിലെ മുസ്ലീം ജമാഅത്തും പള്ളികള്‍ ഉടന്‍ തുറക്കില്ലെന്നും ജൂണ്‍ 30ന് ശേഷം തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭാരവാഹികളുടെ യോഗം ഇന്ന് ചേരും. ശനിയാഴ്ചയാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാമെന്ന് അറിയിച്ചത്. ശനിയാഴ്ച വരെ 267 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
ഗോവയില്‍ ആരാധനാലയങ്ങൾ തുറക്കുന്നത് ജൂണ്‍ 30ലേക്ക് മാറ്റി
ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.