പനാജി: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് ടെസ്റ്റുകളും വർധിപ്പിക്കാനൊരുങ്ങി ഗോവ സർക്കാർ. നിലവിൽ പരിശോധനക്കുള്ള സാമ്പിളുകൾ മാർഗാവോ (സൗത്ത് ഗോവ), മാപുസ (നോർത്ത് ഗോവ) എന്നിവിടങ്ങളിലെ ജില്ലാ ആശുപത്രികളിലും പോണ്ടയിലെ (നോർത്ത് ഗോവ) ആശുപത്രിയിലുമാണ് ശേഖരിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (പിഎച്ച്സി) കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലും (സിഎച്ച്സി) പരോശോധന നടത്താനുള്ള സംവിധാങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തുമായുള്ള ചർച്ചക്ക് ശേഷം ആരോഗ്യമന്ത്രി വിശ്വജിത് റാണ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ പുതിയ സംഘത്തെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) സർക്കുലർ പ്രകാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററുകളിലും ടീമിനെ നിയമിക്കും. അതേസമയം ഗോവയിൽ പുതുതായി 77 കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,761 ആയി. ഇതുവരെ ഏഴുപേരാണ് രോഗം ബാധിച്ച് മരിച്ചത്.
കൊവിഡ് ടെസ്റ്റുകൾ വർധിപ്പിക്കാനൊരുങ്ങി ഗോവ സർക്കാർ - COVID-19 test
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും (പിഎച്ച്സി) കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റ് സെന്‍ററുകളിലും (സിഎച്ച്സി) പരിശോധന നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്തുമായുള്ള ചർച്ചക്ക് ശേഷം ആരോഗ്യമന്ത്രി വിശ്വജിത് റാണ പറഞ്ഞു