ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,59,30,671 കടന്നു. 6,41,868ലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചു. 97,15,983 ലധികം പേർ രോഗമുക്തരായി. ദക്ഷിണ കൊറിയയിൽ 113 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. നാല് മാസത്തിനുള്ളിൽ ആദ്യമായാണ് രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 100 കടക്കുന്നത്. ഇറാഖിൽ നിന്നെത്തിയ നിർമാണ തൊഴിലാളികളിലും ചരക്ക് കപ്പൽ ജീവനക്കാരിലും രോഗബാധ കണ്ടെത്തിയതിനെ തുടർന്നാണ് രാജ്യത്തെ കേസുകളുടെ എണ്ണം വർധിച്ചതെന്ന് അധികൃതർ പറയുന്നു.
ദക്ഷിണ കൊറിയയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 14,092 ആയി. മരണസംഖ്യ 298 ആയി ഉയർന്നതായി ദക്ഷിണ കൊറിയ സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ വിദേശത്ത് നിന്നെത്തിയവരും 27 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇറാഖിൽ നിന്ന് മടങ്ങിയെത്തിയ 36 ദക്ഷിണ കൊറിയൻ തൊഴിലാളികളും ചരക്ക് കപ്പലിലെ 32 ജീവനക്കാരും തുറമുഖമായ ബുസാനിലാണുള്ളത്.