ഹൈദരാബാദ്: ലോകമെമ്പാടുമുള്ള 2,72,90,531ൽ അധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 8,87,554ൽ അധികം ആളുകൾ മരിച്ചു. 1,93, 24,135ൽ അധികം ആളുകൾക്ക് രോഗം ഭേദമായി. ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യ ബ്രസീലിനെ പിന്തള്ളി രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തെത്തി.
ദക്ഷിണ കൊറിയയിൽ 119 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 21, 296 ആയി. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 336 ആണ്.
കുട്ടികൾ സ്കൂളിലേക്കും ആളുകൾ ജോലിക്കും പോകുന്നതു കാണാൻ ആഗ്രഹിക്കുന്നതായി ലോക ആരോഗ്യ സംഘടന വ്യക്തമാക്കി. എന്നാൽ വാക്സിൻ കണ്ടെത്തുന്നതുവരെ അതിന് സാധ്യതയില്ലെന്നും സംഘടന. മഹാമാരിയുടെ ഏകോപനത്തിനും അവലോകനത്തിനുമായി ലോകാരോഗ്യ സംഘടന ഒരു സ്വതന്ത്ര പാനലിന് രൂപം നൽകി. മുൻ ലൈബിരിയൻ പ്രസിഡന്‍റ് എല്ലെൻ ജോൺസൺ സർലീഫ് ന്യൂസിലാൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക് തുടങ്ങിയവരാണ് പാനൽ അംഗങ്ങൾ. ഇതേ സമയം ഓസ്ട്രേലിയ വാക്സിന് പകരം 1.2 ബില്യൺ ഡോളർ വിലമതിക്കുന്ന ഫാർമസ്യൂട്ടിക്കൽ ഉൽപ്പനങ്ങളുടെ ഉൽപാദന വിതരണത്തിനായി ഇംഗ്ലണ്ടിലെ കമ്പനികളുമായി കരാർ ഒപ്പിട്ടു. ഇത് പൂര്‍ണമായും ഓസ്ട്രേലിയയില്‍ ആകും ഉല്‍പ്പാദിപ്പിക്കുക.