ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,35,86,023 ആയി. ആകെ മരണസംഖ്യ 8,12,527 ആണ്. ഇതുവരെ 1,60,84,558 പേർ രോഗമുക്തി നേടി.
കൊറിയ സെന്‍റേര്‍സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കണക്ക് പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 266 കേസുകളിൽ ഭൂരിഭാഗവും സിയോൾ മെട്രോപൊളിറ്റണിലാണ്. എന്നാൽ മറ്റ് പ്രധാന നഗരങ്ങളിലും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുസാൻ, ഡാജിയോംഗ്, സെജോംഗ് എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതേസമയം ന്യൂസിലൻഡിലെ ഓക്ലാൻഡിൽ ലോക്ക് ഡൗൺ നാല് ദിവസത്തേക്ക് കൂടി നീട്ടി. ലോക്ക് ഡൗൺ ഞായറാഴ്ച വരെ തുടരുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡേണ്‍ പറഞ്ഞു. മെൽബണിൽ പുതുതായി 116 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 15 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.