വാഷിങ്ടണ്‍: ലോകത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,22,94,596 കടന്നു. ഇതുവരെ കൊവിഡ് മൂലം 7,83,430 പേരാണ് മരിച്ചതെന്നും 1,50,37,176 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. യുഎസിൽ ഇതുവരെ 56,00,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,70,000 മരണവും യുഎസിൽ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബ്രസീലിൽ ഇതുവരെ 34,00,000 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 1,10,000 കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
27,00,000 മില്യൺ കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്‌സികോ, കൊളംബിയ എന്നീ രാജ്യങ്ങളിലായി 4,00,000ത്തിൽപരം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മെക്‌സികോ, ഇന്ത്യ, ബ്രിട്ടൺ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലെ കൊവിഡ് മരണം 30,000 കടന്നു. പല രാജ്യങ്ങളിലും കൊവിഡ് സുരക്ഷാ നടപടികൾ നടപ്പാക്കുന്നുണ്ടെങ്കിലും വീട്ടിലിരിക്കുക എന്നതാണ് ആത്യന്തികമായി സർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നത്.