ഹൈദരാബാദ്: ലോകമെമ്പാടുമുള്ള 1,71,70,446ലധികം ആളുകളെ വൈറസ് ബാധിക്കുകയും 6,69,231ലധികം പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു. 1,06,75,734ലധികം പേര്‍ക്ക് രോഗം ഭേദമായി. ബ്രസീലിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90,000 ആയി. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 70,000ത്തോളം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ചൈനയിൽ 105 പേർക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. കൂടുതൽ രോഗബാധിതരും സിൻജിയാങ്ങിലാണ്. വടക്കുപടിഞ്ഞാറൻ മേഖലയിൽ 96 പേർക്കും ലിയോണിംഗിൽ അഞ്ച് പേർക്കും ബെയ്ജിംഗിൽ ഒരാൾക്കും കൊവിഡ് റിപ്പോർട്ട് ചെയ്തു. ബാക്കി മൂന്ന് പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചൈനീസ് പൗരമാരാണ്. എന്നാൽ ചൈനയിലെ ഏറ്റവും വലിയ നഗരമായ ഉറുംകിയിൽ വൈറസ് പടർന്ന് പിടിക്കുകയാണ്. എന്നാൽ ന്യൂസിലന്‍ഡില്‍ മൂന്ന് മാസമായി രോഗബാധിതരുടെ എണ്ണം കുറഞ്ഞ് വരികയാണ്. രാജ്യത്ത് എത്തിച്ചേരുന്ന എല്ലാവരും രണ്ടാഴ്ച ക്വാറന്‍റൈനിൽ കഴിയണം. എന്നാൽ കാലവസ്ഥയിലെ മാറ്റം വൈറസിന്‍റെ വ്യാപനത്തെ ബാധിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.