ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,17,32,474 (ഒരു കോടി പതിനേഴ് ലക്ഷത്തി മുപ്പത്തി രണ്ടായിരത്തി നാന്നൂറ്റി എഴുപത്തി നാല്) ആയി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 5,40,136 (അഞ്ചു ലക്ഷത്തി നാല്‍പതിനായിരത്തി നൂറ്റി മുപ്പത്തിയാറ്) ആയി. ഇതുവരെ 66,25,132 പേർ രോഗമുക്തി നേടി. ബ്രിട്ടനിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 44,236 ആയി. ബ്രിട്ടനിൽ കൊവിഡ് രോഗികളുടെ എണ്ണം 2,85,768 ആയി. രാജ്യത്ത് പ്രതിദിനം 352 പേർക്ക് വീതം രോഗം പിടിപെടുന്നതായി കണക്ക്.
അതേസമയം പ്രതിസന്ധി നേരിടാൻ ബ്രിട്ടീഷ് ഗവണ്മെന്റ് 1.57 ബില്യൺ പൗണ്ട് റെസ്ക്യൂ പാക്കേജ് അനുവദിച്ചു. തിയേറ്ററുകൾ,മ്യൂസിയങ്ങൾ, ഗാലറികൾ, തത്സമയ സംഗീതം എന്നീ മേഖലകൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ഗ്രാന്റുകളും വായ്പകളും ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് അറിയിച്ചു.