ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 93,45,569 ആയി. കൊവിഡ് മരണസംഖ്യ 4,78,949 ആയി. ഇതുവരെ 50,36,723 രോഗികൾ രോഗമുക്തി നേടി. ചൈനീസ് മെയിൻ ലാന്‍റില്‍ പുതുതായി 19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ അതോറിറ്റി അറിയിച്ചു. 14 കേസുകൾ ബീജിംഗിലും ഒരു കൊവിഡ് കേസ് ഹുബൈ പ്രവിശ്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ദേശീയ ആരോഗ്യ കമ്മീഷൻ പ്രതിദിന റിപ്പോർട്ടിൽ പറയുന്നു.
ബ്രിട്ടനിൽ 154 കൊവിഡ് രോഗികൾ മരിച്ചു. ഇതോടെ ബ്രിട്ടനിലെ മരണസംഖ്യ 43,081 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് 3,06,862 പേർക്ക് രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51 കൊവിഡ് കേസുകൾ ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തു. കൊറിയ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 281 മരണങ്ങൾ ഉൾപ്പെടെ രാജ്യത്ത് 12,535 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 10,930 പേർ സുഖം പ്രാപിച്ചു. നിലവിൽ 1,324 പേർ ചികിത്സയിലാണ്.