ETV Bharat / bharat

കൊവിഡ് പ്രതിരോധ മരുന്നായ ഫാബിഫ്ലൂവിന്‍റെ വില കുറച്ചു - ഫാബിഫ്ലൂ

കഴിഞ്ഞ മാസം ഒരു ടാബ്‌ലെറ്റിന് 103 രൂപ നിരക്കിലാണ് ഫാബിഫ്ലു പുറത്തിറക്കിയത്. 27 ശതമാനം വിലകുറവാണ് മരുന്നിനേർപ്പെടുത്തിയിരിക്കുന്നത്. മരുന്നിന്‍റെ പുതുക്കിയ വില 75 രൂപയാണ്.

Glenmark Pharma cuts price of COVID-19 drug by 27% to Rs 75/tablet  price of antiviral drug Favipiravir  Favipiravir  Price of Favipiravir  Glenmark Pharmaceuticals COVID-19 drug  business news  കൊവിഡ് പ്രതിരോധ മരുന്നായ ഫാബിഫ്ലൂവിന്‍റെ വില കുറച്ചു  ഫാബിഫ്ലൂ  ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ്
കൊവിഡ്
author img

By

Published : Jul 13, 2020, 1:52 PM IST

ന്യൂഡൽഹി: ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന്‍റെ പ്രതിരോധ ഫാവിപിരാവിരിന് 27 ശതമാനം വില കുറച്ചതായി പ്രഖ്യാപിച്ചു. ഫാബിഫ്ലു എന്ന പേരിലാണ് ഇന്ത്യയിൽ ഈ മരുന്ന് വിൽക്കുന്നത്. കഴിഞ്ഞ മാസം ഒരു ടാബ്‌ലെറ്റിന് 103 രൂപ നിരക്കിൽ ആണ് ഫാബിഫ്ലു പുറത്തിറക്കിയത്. 27 ശതമാനം വിലകുറവാണ് മരുന്നിനേർപ്പെടുത്തിയിരിക്കുന്നത്. മരുന്നിന്‍റെ പുതുക്കിയ വില 75 രൂപയാണ്.

മറ്റ് രാജ്യങ്ങളിലെ ഫവിപിരാവിറിന്‍റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ വിപണി നിരക്കിലാണ് ഫാബിഫ്ലു ഇന്ത്യയിൽ വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. സാധാരണ ജനങ്ങൾക്കും മരുന്നുകൾ ലഭ്യമാക്കാനാണ് വില കുറയ്ക്കുന്നതെന്ന് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് സീനിയർ വൈസ് പ്രസിഡന്‍റ് അലോക് മാലിക് പറഞ്ഞു.

ജൂൺ 20ന് ഫാബിഫ്ലൂവിനായുള്ള നിർമാണ, വിപണന അനുമതി ലഭിച്ചതായി ഗ്ലെൻമാർക്ക് പ്രഖ്യാപിച്ചിരുന്നു. കൊവിഡ് -19 ചികിത്സയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ അംഗീകരിച്ച മരുന്നായി ഇത് മാറി. മരുന്നിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കി. ട്രയൽ ഫലങ്ങൾ ഉടൻ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.