ജമ്മു കശ്മീരിൽ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനം പുഃനപരിശോധിക്കണമെന്ന് നാഷണൽ കോണ്‍ഫറൻസ് വൈസ് പ്രസിഡന്‍റ് ഒമർ അബ്ദുളള. സംഘടനയുടെ പ്രവർത്തനം രഹസ്യമായി നടക്കുമെന്നല്ലാതെ യാതൊരു നേട്ടവും ഇതുവഴിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
1990 ൽ അഞ്ച് വർഷത്തോളം ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നെങ്കിലും ഒന്നു നേടിയിരുന്നില്ല. 1996 മുതൽ 2015 വരെയുള്ള കാലഘടത്തില്‍ഇത്തരത്തിലുളള യാതൊരു നിരോധനവും ഇല്ലാതെ തന്നെ ജമ്മുകശ്മീരിലെ സ്ഥിതിഗതികളിൽ നിർണായക പുരോഗതിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
ആശയങ്ങള്‍ തമ്മിൽ നടത്തുന്ന യുദ്ധത്തിൽ എപ്പോഴും ജമാഅത്തെ ഇസ്ലാമിയെ എതിർക്കുന്നു. എന്നാൽ നിലവിൽ അവർക്ക് നേരെ നടക്കുന്ന അടിച്ചമർത്തലിനെ അംഗീകരിക്കാനാകില്ല. കശ്മീരിൽ സമാധാനം കൊണ്ടുവരുന്ന നടപടികള്‍ക്കും വെല്ലുവളിയാണിത്. കൂടുതൽ വിഘടനവാദ പ്രവർത്തനങ്ങള്‍ക്കും ഇത് വഴിയൊരുക്കുമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുളള സ്കൂളുകള്‍ ഉള്‍പ്പടെയുളള സ്ഥാപനങ്ങള്‍ പൂട്ടി സീൽ ചെയ്ത നടപടിയെയും ഒമർ അബ്ദുളള വിമർശിച്ചു. ഒരു ലക്ഷത്തോളം വിദ്യാർഥികളാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്കൂളുകളിൽ പഠിക്കുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ ഇത് ദോഷകരമായി ബാധിക്കും . ഒരു സംഘടനയെ നിരോധിക്കുന്നതിലൂടെ, ചർച്ചയിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും ഒമർ അബ്ദുളള പറഞ്ഞു