ETV Bharat / bharat

കുല്‍ഭൂഷണ് അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യയ്ക്ക് വീണ്ടും അവസരം നല്‍കി പാക് കോടതി

author img

By

Published : Sep 3, 2020, 5:51 PM IST

അഭിഭാഷകനെ നിയോഗിക്കുന്നതില്‍ മറുപടി നല്‍കാൻ ഇന്ത്യയോട് ഇസ്ലാമാബാദ് ഹൈക്കോടതി ആവശ്യപ്പെട്ടു. ഒക്ടോബർ മൂന്നിന് കേസില്‍ വീണ്ടും വാദം കേൾക്കും.

lawyer for Jadhav  Pak court  Kulbhushan Jadhav  appoint lawyer for Jadhav  Give India another chance  Islamabad High Court  High Court  special law  appoint lawyer for Jadhav  കുല്‍ഭൂഷൺ ജാദവിന് അഭിഭാഷകൻ  പാക് കോടതി  ഇസ്ലാമാബാദ് ഹൈക്കോടതി  പ്രത്യേക നിയമം
കുല്‍ഭൂഷൺ അഭിഭാഷകനെ നിയമിക്കാൻ ഇന്ത്യയ്ക്ക് വീണ്ടും അവസരം നല്‍കി പാക് കോടതി

ഇസ്ലാമാബാദ്: കുല്‍ഭൂഷൺ ജാദവിന് വേണ്ടി അഭിഭാഷകനെ നിയോഗിക്കാൻ ഇന്ത്യയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന് പാക് കോടതി അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരണം ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഇന്ത്യ ഇതുവരെ നല്‍കിയിട്ടില്ല. കേസില്‍ ഒക്ടോബർ മൂന്നിന് വീണ്ടും വാദം കേൾക്കും.

പാകിസ്ഥാൻ സൈനിക കോടതി നല്‍കിയ വധശിക്ഷ പുനപരിശോധിക്കാൻ ജാദവിന് അഭിഭാഷകനെ നിയമിച്ച കേസ് ഇസ്ലാമാബാദ് ഹൈക്കോടതി ഏറ്റെടുത്തു. ചാരവൃത്തിയും ഭീകരവാദവും ആരോപിച്ച് 50കാരനായ ഇന്ത്യൻ നാവിക സേന മുൻ ഉദ്യോഗസ്ഥനായ ജാദവിനെ പാകിസ്ഥാൻ സൈനിക കോടതി 2017 ഏപ്രിലിലാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

ഇന്‍റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിന്‍റെ (ഐസിജെ) ഉത്തരവ് പാലിക്കാൻ പാകിസ്ഥാൻ ഇന്ത്യയിലേക്ക് കോൺസുലാർ പ്രവേശനം അനുവദിച്ചുവെന്ന് അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ കോടതിയെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.