ലഖ്‌നൗ: അലിഗഡിലെ ഡാഡോണിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ബലാത്സംഗത്തിനിരയായ ശേഷം വിളിച്ചുകൂട്ടിയ പഞ്ചായത്ത് കമ്മറ്റിയിൽ പ്രതികൾക്കെതിരെ നടപടി സ്ഥീകരിച്ചില്ലെന്ന് മരിച്ച പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. പിന്നീട് വീട്ടിൽ എത്തിയ പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതികൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു. കേസിൽ അന്വേഷണം നടക്കുകയാണെന്നും പഞ്ചായത്ത് കമ്മറ്റിയിൽ പങ്കെടുത്തവർക്കെതിരെ നടപടിയെടുക്കുമെന്നും അലിഗഡ് പൊലീസ് സൂപ്രണ്ട് മുനിരാജ് പറഞ്ഞു.
അലിഗഡിലെ ഡാഡോണിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു
സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു