ഹൈദരാബാദ്: ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണം വൻ വിജയമാക്കിയ തെലങ്കാനയിലെ ബിജെപി പ്രവർത്തകരെ പ്രശംസിച്ച് നരേന്ദ്ര മോദി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബാന്ധി സജ്ഞയ് കുമാറിനെ നേരിട്ട് വിളിച്ചു അഭിനന്ദിച്ചതായി പാർട്ടിയിറക്കിയ വാർത്തകുറിപ്പിൽ പറഞ്ഞു.
150 ഡിവിഷനുകളിൽ നടന്ന മത്സരത്തിൽ പ്രചരണത്തിനായി ബിജെപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ രംഗത്തിറക്കിയിരുന്നു. ഡിസംബർ നാലിനാണ് വോട്ടെണ്ണൽ. 2016ൽ 150 ഡിവിഷനിൽ 99 സീറ്റിലും ടിആർ എസ് ആണ് വിജയിച്ചത്.