ചെന്നൈ: സിഎഎ വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത ജര്‍മന്‍ വിദ്യാര്‍ഥി ഇന്ത്യ വിട്ടു. വിസ ചട്ടങ്ങള്‍ ലംഘിച്ച് ആഭ്യന്തര പ്രശ്നങ്ങളില്‍ ഇടപെട്ടതിനാല്‍ ഇമിഗ്രേഷന്‍ അധികൃതര്‍ വിദ്യാര്‍ഥിയോട് രാജ്യം വിട്ട് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഇന്ത്യാക്കാര്‍ ജര്‍മന്‍ പൗരന് കൃതജ്ഞത നല്‍കേണ്ടതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു.
-
The German is reminding us of a dark chapter in the world's history so that we may not repeat that in India. The student deserves our gratitude
— P. Chidambaram (@PChidambaram_IN) December 24, 2019 " class="align-text-top noRightClick twitterSection" data="
Where is the Director of IIT? Where is the Chairman? Let us hear from both of them.
">The German is reminding us of a dark chapter in the world's history so that we may not repeat that in India. The student deserves our gratitude
— P. Chidambaram (@PChidambaram_IN) December 24, 2019
Where is the Director of IIT? Where is the Chairman? Let us hear from both of them.The German is reminding us of a dark chapter in the world's history so that we may not repeat that in India. The student deserves our gratitude
— P. Chidambaram (@PChidambaram_IN) December 24, 2019
Where is the Director of IIT? Where is the Chairman? Let us hear from both of them.
ജേക്കബ് ലിന്‍ഡെന്തലാണ് രാജ്യം വിട്ട ജര്‍മന്‍ പൗരനായ വിദ്യാര്‍ഥി. ഹിറ്റ്ലര്‍ ഭരണ കാലത്ത് ജര്‍മനിയില്‍ നാസികള്‍ ജൂതന്‍മാരെ പീഡിപ്പിച്ചതിനെക്കുറിച്ച് പരോക്ഷ പരാമര്‍ശമുള്ള പ്ലക്കാര്‍ഡുമായാണ് വിദ്യാര്‍ഥി പ്രതിഷേധത്തില്‍ പങ്കെടുത്തത്. യഹൂദര്‍ക്കെതിരായ പോരാട്ടം ആദ്യമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെന്ന് ജര്‍മന്‍ പൗരന്‍ സഹപാഠിയോട് പറഞ്ഞെന്നുമാണ് റിപ്പോര്‍ട്ട്. വിയോജിപ്പില്ലാത്ത ജനാധിപത്യമില്ലെന്നുള്ള പ്ലക്കാര്‍ഡും ഇയാളുടെ കൈവശമുണ്ടായിരുന്നു. ജര്‍മന്‍ സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് ജേക്കബ്.
-
Where are the other students of IIT? They should protest the reported expulsion of a German student.
— P. Chidambaram (@PChidambaram_IN) December 24, 2019 " class="align-text-top noRightClick twitterSection" data="
">Where are the other students of IIT? They should protest the reported expulsion of a German student.
— P. Chidambaram (@PChidambaram_IN) December 24, 2019Where are the other students of IIT? They should protest the reported expulsion of a German student.
— P. Chidambaram (@PChidambaram_IN) December 24, 2019
ജര്‍മന്‍ ചരിത്രം ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലോകചരിത്രത്തിലെ ഇരുണ്ട അധ്യായത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിയ വിദ്യാര്‍ഥിയോട് നന്ദിയുണ്ടെന്നായിരുന്നു ചിദംബരത്തിന്‍റെ ട്വീറ്റ്. ഐഐടിയുടെ ഡയറക്ടറും ചെയര്‍മാനും വിദ്യാര്‍ഥികളും എവിടെയാണ് ജര്‍മന്‍ വിദ്യാര്‍ഥിയെ പുറത്താക്കിയതില്‍ പ്രതിഷേധിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബിരുദാനന്തര ബിരുദം നേടിയ ജേക്കബ് ഈ വര്‍ഷം ജൂലൈയിലാണ് ഇന്ത്യയിലെത്തിയത്. അടുത്ത വര്‍ഷം ഐഐടിടിയില്‍ ജേക്കബിന്‍റെ പഠനം പൂര്‍ത്തിയാകേണ്ടതായിരുന്നു.
താന്‍ ഓകെയാകും. ലോകത്തില്‍ മാറ്റങ്ങള്‍ വരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഇന്ത്യയില്‍ നിന്ന് പുറത്താക്കപ്പെട്ട വെളുത്ത വര്‍ഗക്കാരന് മാധ്യമ ശ്രദ്ധ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. പക്ഷേ, ദുര്‍ബലമായ കാരണങ്ങളാല്‍ എല്ലാ ദിവസം സംഭവിക്കുന്നു. ഒന്നോര്‍ക്കണം ചിലര്‍ക്ക് ആരുമില്ല. അവര്‍ എവിടെ പോകാനാണ്. ജേക്കബ് ട്വീറ്റ് ചെയ്തു.