ജയ്‌പൂര്‍: തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജി ഈ അന്വേഷണത്തിന് മേല്‍നോട്ടം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മതത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പാടില്ല. കാരണം മതം, ജാതി, സമുദായം എന്നിവയല്ല തെറ്റ് ചെയ്യുന്നതിന്‍റെ മാനദണ്ഡം. തെറ്റ് ചെയ്തവരെയാണ് ശിക്ഷിക്കേണ്ടതെന്നും ഗെലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.