ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ പ്ലാന്‍റിലെ ഗ്യാസ് ടാങ്ക് പൊട്ടിത്തെറിച്ചു. അപകടത്തില്‍ ആളപായമില്ല. സംഭവം നടന്നയുടന്‍ തന്നെ തീ അണക്കാനുള്ള ഫയര്‍ ടെന്‍ണ്ടറുകൾ പ്ലാന്‍റില്‍ എത്തിച്ചേര്‍ന്നു.
നേരത്തെയും സമാനസംഭവം ഉന്നോവോയില്‍ അരങ്ങേറിയിരുന്നു. ട്രക്കില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെയായിരുന്നു അപകടം. അന്ന് ബി.ജെ.പി നേതാവ് ശ്രീകാന്ത് ഗൗതം ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.