ETV Bharat / bharat

ഇന്ത്യൻ ഗ്രാമങ്ങളില്‍ ഗാന്ധിജിയുടെ കരസ്‌പർശം

ഗാന്ധിജി നാഗ്‌പൂരിലെ കോൺഗ്രസ് യോഗത്തിലാണ് നിസഹകരണ പ്രസ്ഥാനം പ്രഖ്യാപിച്ചത്

ഇന്ത്യൻ ഗ്രാമങ്ങളില്‍ ഗാന്ധിജിയുടെ കരസ്‌പർശം
author img

By

Published : Sep 14, 2019, 7:33 AM IST

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പങ്ക് നിസ്‌തുലമാണ്. രാജ്യം മുഴുവൻ സഞ്ചരിച്ച മഹാത്മാഗാന്ധി ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞു. ആ മഹാത്മാവിന്‍റെ സാന്നിധ്യം അനുഭവിക്കാൻ ഇന്ത്യയിലെ ഒട്ടുമിക്ക ഗ്രാമങ്ങൾക്കും ഭാഗ്യമുണ്ടായി. രണ്ടുതവണയാണ് മഹാത്മജി ഛത്തീസ്‌ഗഡിലെത്തിയത്. ബാപ്പുവിന്‍റെ ഓർമ്മകൾ പുസ്‌തകങ്ങളുടെയും ഫോട്ടോഗ്രാഫുകളുടെയും രൂപത്തിൽ ശ്രദ്ധാപൂർവ്വം അവിടെ സംരക്ഷിക്കപ്പെടുന്നു. ഓരോ തലമുറയും അത് അടുത്തതിലേക്ക് കൈമാറുന്നു.

ഇന്ത്യൻ ഗ്രാമങ്ങളില്‍ ഗാന്ധിജിയുടെ കരസ്‌പർശം

ഛത്തീസ്‌ഗഡിലാണ് ഗാന്ധിജി തന്‍റെ "ഹരിജനോധർ" പരിപാടി ആരംഭിച്ചത്. അതിന്‍റെ ഭാഗമായി ബാപ്പു ഇവിടെ ധാരാളം സമയം ചെലവഴിച്ചു. 1920ല്‍ മഹാത്മാഗാന്ധി ആദ്യമായി ഛത്തീസ്‌ഗഡിലെത്തിയത് കാണ്ഡൽ സത്യാഗ്രഹത്തിൽ പങ്കെടുക്കാനാണ്. 1933 ൽ അദ്ദേഹം രണ്ടാമതും ഛത്തീസ്‌ഗഡ് സന്ദർശിച്ചു.

1920 ഡിസംബർ 20ന് റായ്‌പൂർ റെയിൽ‌വേ സ്റ്റേഷനിൽ എത്തിയപ്പോൾ ഗാന്ധിജിക്ക് മഹത്തായ സ്വീകരണം ലഭിച്ചു. അവിടെ മഹാത്മാവിനെ നേരിൽ കാണാൻ ആയിരങ്ങൾ ഒത്തുകൂടിയിരുന്നു. അന്ന് വൈകിട്ട് ബാപ്പു റായ്‌പൂരിലെ ഒരു മൈതാനത്ത് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്‌തു. ആ സ്ഥലം ഇന്ന് ഗാന്ധി മൈതാനം എന്നറിയപ്പെടുന്നു.

ഗാന്ധിജിയുടെ സന്ദർശന വേളയിൽ ഛത്തീസ്‌ഗഡിലെ ജനങ്ങൾ തിലക് സ്വരാജ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകി. റായ്‌പൂരിൽ നിന്ന് ബാപ്പു നാഗ്‌പൂരിലേക്ക് പോകുകയും അവിടെ കോൺഗ്രസ് യോഗത്തിൽ നിസഹകരണ പ്രസ്ഥാനം പ്രഖ്യാപിക്കുകയും ചെയ്‌തു.

പണ്ഡിറ്റ് രവിശങ്കർ ശുക്ല, പണ്ഡിറ്റ് സുന്ദർലാൽ ശർമ, ബാരിസ്റ്റർ ചേദിലാൽ, ഗാൻഷ്യം ഗുപ്‌തന തുടങ്ങി ഛത്തീസ്‌ഗഡിൽ നിന്നുള്ള നിരവധി നേതാക്കൾ ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.