ETV Bharat / bharat

തെലങ്കാനയിലെ ഗാന്ധി ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

author img

By

Published : Jul 18, 2020, 9:05 PM IST

സംസ്ഥാനത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കക്കിടയാക്കുന്നു. കഠിനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികൾക്ക് മാത്രമാണ് നിലവിൽ അടിയന്തര ചികിത്സ നൽകുന്നത്.

COVID-19 hospitals in Hyderabad Gandhi hospital mild symptoms COVID-19 treatment ഹൈദരാബാദ് Mapping*
ആശുപത്രിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

ഹൈദരാബാദ്: കൊവിഡ് രോഗികർക്ക് ചികിത്സ നൽകുന്ന തെലങ്കാനയിലെ ഗാന്ധി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നേരിയ ലക്ഷണങ്ങളുള്ള രോഗികളെ വീടുകളിൽ നിരീക്ഷണത്തിൽ വിടുകയാണ് ചെയ്യുന്നത്. മരുന്നുകളും പരിശോധനാ സൗകര്യങ്ങളും നൽകുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കക്കിടയാക്കുന്നു. കഠിനമായ ലക്ഷണങ്ങളുമായി എത്തുന്ന രോഗികൾക്ക് മാത്രമാണ് നിലവിൽ അടിയന്തര ചികിത്സ നൽകുന്നത്.

ഒരേസമയം 2000ത്തോളം രോഗികളെ ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഗാന്ധി ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഗാന്ധി ആശുപത്രിയെ സംസ്ഥാനത്തെ സമ്പൂർണ്ണ കൊവിഡ് ആശുപത്രിയായാണ് സർക്കാർ തിരഞ്ഞെടുത്തത്.

ഹൈദരാബാദിലെ കൊവിഡ് ആശുപത്രികൾ ഇവയാണ്

നിംസ്: കൊവിഡ് ചികിത്സയും സേവനവും ഡോക്ടർമാർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും മാത്രം വാഗ്ദാനം ചെയ്യുന്നു. മറ്റ് വൈറസ് രോഗികൾക്ക് ആശുപത്രിയിൽ ചികിത്സയില്ല.

ഉസ്മാനിയ ആശുപത്രി: കുറഞ്ഞതോ നേരിയതോ ആയ ലക്ഷണങ്ങളുള്ള രോഗികൾക്ക് ആശുപത്രിയിൽ 60 കിടക്കകൾ മാത്രം അനുവദിച്ചിരിക്കുന്നു.

ടിംസ്: ഗച്ചിബൗളിയിലെ ടിംസിൽ ഒരാഴ്ച മുമ്പ് കൊവിഡ് മെഡിക്കൽ സേവനങ്ങൾ ആരംഭിച്ചു. രോഗികൾക്കായി 1500 മുതൽ 1200 വരെ കിടക്കകൾ തയ്യാറാക്കി. എന്നാൽ പൂർണമായും ടിംസ് കൊവിഡ് ആശുപത്രിയല്ല.

സരോജിനി ദേവി ആശുപത്രി: ആശുപത്രിയിൽ 250 കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു. മറ്റ് രോഗികളെ ഗാന്ധി ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.