ഡെറാഡൂൺ: ഉത്തരാഖണ്ഡിന്‍റെ വേനൽക്കാല തലസ്ഥാനമായി ചമോലി ജില്ലയിലെ ഗെർസെനിനെ പ്രഖ്യാപിച്ചു. ഗവർണർ ബേബി റാണി മൗര്യയുടെ അനുമതിയോടെ ചീഫ് സെക്രട്ടറി ഉത്‌പാൽ കുമാർ സിംഗാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഗെർസെനിനെ ഔദ്യോഗികമായി ഉത്തരാഖണ്ഡിന്‍റെ വേനൽക്കാല തലസ്ഥാനമായി പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് ബിജെപി വൈസ് പ്രസിഡന്‍റ് ദേവേന്ദ്ര ഭാസിൻ പറഞ്ഞു. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടി പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാക്ക് ഇപ്പോൾ നിറവേറ്റപ്പെട്ടതായി അദ്ദേഹം പറഞ്ഞു.