ബെംഗളൂരു: കർണാടകയിൽ മദ്യം ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യാ ശ്രമം നടത്തിയയാൾ ആശുപത്രിയിൽ. തുമകുരു ജില്ലയിലെ ഹനുമന്തപ്പ (48) യെയാണ് കഴുത്തിന് ഗുരുതര പരിക്കുകളോടെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ നാല് ദിവസമായി മദ്യം ലഭിക്കാത്തതിൽ ഇയാൾ അസ്വസ്ഥനായിരുന്നു. ഇതിനിടയിൽ, മദ്യം നൽകിയില്ലെങ്കിൽ ജീവിതം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോ സന്ദേശം ഇയാൾ പുറത്തുവിട്ടിരുന്നു. എന്നാൾ മറ്റ് ചിലർ നിർബന്ധിച്ച് ഇയാളെ കൊണ്ട് വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.