ETV Bharat / bharat

വിഭജനത്തിന്‍റെ ഒന്നാം വർഷം; പ്രതീക്ഷകളോടെ ജമ്മു നിവാസികൾ - ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി

2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ജമ്മുവിലെ സ്ഥിതിഗതികൾ മെച്ചപ്പെട്ടെന്നും, കൂടുതൽ വികസനങ്ങൾ പ്രദേശത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പ്രദേശവാസികൾ ഇടിവി ഭാരതിനോട് പറഞ്ഞു.

Kashmir  Jammu  Article 370  Article 35A  ജമ്മു കശ്മീർ  ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി  ആർട്ടിക്കിൾ 370, 35എ
വിഭജനത്തിന്‍റെ ഒന്നാം വർഷം; പ്രതീക്ഷകളോടെ ജമ്മു നിവാസികൾ
author img

By

Published : Aug 3, 2020, 5:16 PM IST

ശ്രീനഗര്‍: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ്, ജമ്മുവിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയിട്ട് ഓഗസ്റ്റ് അഞ്ചിന് ഒരു വർഷം തികയുന്നു. കാലങ്ങളായി നേരിടേണ്ടി വന്ന വിവേചനങ്ങൾക്ക് അവസാനമാകുമെന്നും, പ്രദേശത്തെ സമഗ്ര വികസനത്തിനായി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ജമ്മു നിവാസികളുടെ പ്രതീക്ഷ.

ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കുന്നതിനുമുമ്പ്, പ്രദേശത്തെ വിവേചനങ്ങൾ പലപ്പോഴും ഉയർന്നു കേൾക്കാറുണ്ടായിരുന്നു. എന്നാൽ അധികൃതർ ആരും തന്നെ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധ നൽകിയിരുന്നില്ല. 2019 ഓഗസ്റ്റ് അഞ്ചിന് ശേഷം ഇത്തരം സ്ഥിതിഗതികൾ മെച്ചപ്പെട്ടെന്നും, കൂടുതൽ വികസനങ്ങൾ പ്രദേശത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജമ്മു നിവാസികൾ ഇടിവി ഭാരതിനോട് പറഞ്ഞു. ചിലർ കേന്ദ്രസർക്കാർ ജോലികൾക്കായി കാത്തിരിക്കുന്നു. സ്വത്തവകാശം പരിഷ്കരിച്ചത് ഉചിതമായ തീരുമാനമാണ് എന്നാണ് മറ്റു ചിലരുടെ പ്രതികരണം.

ആർട്ടിക്കിൾ റദ്ദാക്കിയത് ശിക്ഷ ഇളവ് നൽകിയത് പോലെയാണെന്നും പ്രദേശവാസികൾ പറയുന്നു. ജമ്മുവിനായുള്ള സുപ്രധാന തീരുമാനങ്ങൾ ഇനി ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് തീരുമാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ജനങ്ങൾ ഇടിവി ഭാരതിനോട് പറഞ്ഞു. ഭരണഘടന ഭേദഗതിയിലൂടെ സ്ത്രീകൾക്കും നിരവധി ജോലി സാധ്യതകളാണ് ലഭിച്ചത്. ജമ്മുവിന് പുറത്തേക്ക് വിവാഹം കഴിച്ചവർക്കും സ്വത്ത് അവകാശം ലഭിക്കും എന്നതാണ് മറ്റൊരു ആശ്വാസകരമായ തീരുമാനം എന്നും പ്രദേശവാസികൾ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.