ലക്‌നൗ: പതിനാലുവയസുകാരിയെ ബലാത്സംഗത്തിന് ശേഷം മർദിച്ചതായി പരാതി. മുസാഫർനഗറിൽ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ മുഖ്യ പ്രതിക്കും മർദിച്ച മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ ഒളിവിലാണ്. പെൺകുട്ടിയും സഹോദരിയും ഉറങ്ങുന്ന സമയത്ത് പ്രതികൾ വീട്ടിനുള്ളിൽ കടന്ന ശേഷം പെൺകുട്ടിയെ മറ്റൊരിടത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് മറ്റ് മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ മർദിച്ചതായി പരാതിയിൽ പറയുന്നു.
യുപിയിൽ പതിനാലുവയസുകാരി ബലാത്സംഗത്തിനിരയായി; പ്രതികൾ ഒളിവിൽ - പ്രതികൾ ഒളിവിൽ
പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയിൽ മുഖ്യ പ്രതിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.