ETV Bharat / bharat

ലോക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് മദ്യപാനം; ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് - booze party telangana officials

മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു

booze party in telangana  officials held in khammam  covid-19 lockdown telangana  ban on liquor in lockdown  covis-19 lockdown khammam  booze party telangana officials  ലോക്ക്ഡൗണ്‍ തെറ്റിച്ച് മദ്യപാനം ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
ലോക്ക്ഡൗണ്‍ തെറ്റിച്ച് മദ്യപാനം ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്
author img

By

Published : Apr 15, 2020, 5:18 PM IST

ഹൈദരാബാദ്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്‌ഡൗണ്‍ മാനദണ്ഡങ്ങൾ ലംഘിച്ച് ഡോക്ടര്‍ ഉള്‍പ്പെട്ട സംഘം ഗസ്റ്റ് ഹൗസില്‍ ഒത്തുകൂടി മദ്യപിച്ചതിനെതിരെ കേസ്. നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഗസ്റ്റ് ഹൗസില്‍ ഇവര്‍ മദ്യപിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പകുതി കഴിച്ച മദ്യക്കുപ്പിയും ഭക്ഷണ സാധനങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ശ്രീനിവാസന്‍, തഹസിൽദാർ സൈദുലു, സബ് ജയിലർ പ്രഭാകർ റെഡ്ഡി, പഞ്ചായത്ത് രാജ് ഗ്രാമവികസന വിപുലീകരണ ഓഫീസർ രാജാ റാവു എന്നിവര്‍ക്കെതിരെയാണ് കേസ്. ഡോക്ടറെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് മൂന്ന് പേര്‍ ഓടി രക്ഷപെട്ടു. സംഭവത്തില്‍ കൂടുതൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 24ന് ലോക്‌ഡൗണ്‍ ആരംഭിച്ചതു മുതൽ തെലങ്കാനയിലെ എല്ലാ മദ്യവിൽപ്പന ശാലകളും പബ്ബുകളും ബാറുകളും അടച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.