ETV Bharat / bharat

ജയ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തു

ജ്വല്ലറി ബിസിനസിൽ കുടുംബം നഷ്ടം നേരിടുകയാണെന്നും വലിയ കടബാധ്യതയിലാണെന്നും നാട്ടുകാർ പറയുന്നു.

ജയ്പൂരിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തു  Four of a family commit suicide in Jaipur  suicide in Jaipur  ജയ്പൂർ
ആത്മഹത്യ
author img

By

Published : Sep 19, 2020, 3:08 PM IST

ജയ്പൂർ: രാജസ്ഥാനിൽ ഒരു കുടുംബത്തിലെ നാല് പേരെ വീടിന്‍റെ സീലിങ്ങിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജംദോലി സ്വദേശികളായ യശ്വന്ത് സോണി, മംത സോണി, മക്കളായ ഭാരത്, അജിത് എന്നിവരാണ് ആത്മഹത്യ ചെയ്തത്. കനോട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ ജംദോലിയിലുള്ള രാധിക വിഹാർ കോളനിയിലാണ് സംഭവം. വിവരമറിഞ്ഞ് പൊലീസും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ഡിഎസ്പി പറഞ്ഞു.

ജ്വല്ലറി ബിസിനസിൽ കുടുംബം നഷ്ടം നേരിടുകയാണെന്നും വലിയ കടബാധ്യതയിലാണെന്നും നാട്ടുകാർ പറയുന്നു. ജയ്പൂരിലും അൽവാറിലും കുടുംബത്തിന് രണ്ട് ജ്വല്ലറി ഷോപ്പുകൾ സ്വന്തമായിട്ടുണ്ടായിരുന്നെങ്കിലും നഷ്ടത്തെ തുടർന്ന് അവ വിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പണമിടപാടുകാരനാണെന്ന് കരുതുന്ന ഒരു സ്ത്രീ വെള്ളിയാഴ്ച രാത്രി അവരുടെ വീട് സന്ദർശിച്ചതായും നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് അയൽക്കാർ കുടുംബാംഗങ്ങളെ അവസാനമായി കണ്ടത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.