ബെംഗളൂരു: എയ്‌റോ ഇന്ത്യ 2021ൽ നാല് പ്രധാന കരാറുകളിൽ ഡിആർഡിഒ ഒപ്പുവച്ചു. ബിപിഎൽ മെഡിക്കൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തം, ഇസ്രായേലി റാഫേൽ-ബിഡിഎൽ ധാരണാപത്രം, മിധാനി ധാരണാപത്രം, ബെൽ ഓഫ്സെറ്റ് കരാർ അഥവാ റഷ്യയുടെ റോസോബൊറോനെക്‌പൊർട്ട് എന്നീ കരാറുകളിലാണ് ഡിആർഡിഒ ഒപ്പുവച്ചത്.
രണ്ട് വർഷത്തിലൊരിക്കൽ പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒ സംഘടിപ്പിക്കപ്പെടുന്ന എയ്‌റോ ഇന്ത്യ പരിപാടിയിൽ വിദേശ പ്രതിനിധികൾ ഉപ്പെടെയുള്ളവരാണ് പങ്കെടുക്കുക. യെലഹങ്കയിലെ വ്യോമസേനാ കേന്ദ്രത്തിലാണ് പ്രദര്‍ശനം നടക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ മൂന്നു ദിവസമായി പരിപാടി വെട്ടിച്ചുരുക്കിയിരുന്നു.
പ്രതിരോധ ഉല്‍പന്ന നിര്‍മാണ മേഖലയിലെ ഇന്ത്യയുടെ കഴിവുകള്‍ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എയ്റോ ഇന്ത്യ-21 പരിപാടി സംഘടിപ്പിക്കുന്നത്.