കൊൽക്കത്ത: വെസ്റ്റ് ബെംഗാളിലെ മാൽഡ ജില്ലയിലെ ദേശീയപാത 81 ൽ ഓട്ടോറിക്ഷയും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ചാൻചോൾ സബ്ഡിവിഷനിലെ ശ്രീപുർ മിലാൻപള്ളിയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈക്ക് ഓടിച്ചിരുന്നയാൾ, ഓട്ടോറിക്ഷയിലെ മൂന്ന് യാത്രക്കാർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.