ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്ര ലഖ്‌നൗ എക്സ്പ്രസ് ഹൈവേയിൽ കണ്ടെയ്നർ ട്രക്ക് എസ്.യുവിയുമായുി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. എസ്.യുവിയിലെ യാത്രക്കാരായിരുന്ന മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്.ഒരാൾക്ക് പരിക്കേറ്റു.ഗോണ്ടയിലെ ജനകി നഗറിലെ താമസക്കാരായിരുന്നു ഇവർ.
ലഖ്‌നൗവിലേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ട്രക്കിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സർക്കിൾ ഓഫീസർ അംബരീഷ് ഭഡോറിയ പറഞ്ഞു. ട്രക്ക് ഡിവൈഡറിൽ തട്ടിയ ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് എതിർവശത്ത് നിന്ന് വന്ന എസ്.യു.വിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എസ്.യു.വി അമിത വേഗതയിലായിരുന്നതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.