അല്‍മോറ: ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിൽ തിങ്കളാഴ്ച ഉണ്ടായ രണ്ട് അപകടങ്ങളിലായി നാല് പേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജയന്തിയിലെ ഒരു തോട്ടിലേക്ക് കാർ മറിഞ്ഞാണ് രണ്ടുപേർ മരിച്ചത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കാർ സംഗോളിയിൽ നിന്ന് ജയന്തിയിലേക്ക് പോകുകയായിരുന്നെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജില്ലയിലെ കസാർദേവിക്ക് സമീപം മറ്റൊരു അപകടവുമുണ്ടായതായി അൽമോറ പോലീസ് അറിയിച്ചു. ഈ അപകടത്തില്‍ രണ്ട് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കിസാൻ റാം, രേഖ ഭട്ട് എന്നിവരാണ് മരിച്ചത്. ബാഗേശ്വറിൽ നിന്ന് ഹൽദ്വാനിയിലേക്ക് പോവുകയായിരുന്നു വാഹനം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.