ETV Bharat / bharat

മധ്യപ്രദേശില്‍ നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റില്‍

author img

By

Published : Oct 9, 2020, 3:15 PM IST

കാണാതായ മകനെക്കുറിച്ച് ഗാഗ്ര ഗ്രാമത്തിൽ താമസിക്കുന്ന കുട്ടിയുടെ പിതാവ് സെപ്റ്റംബർ 19 ന് ജബൽപൂർ ജില്ലയിലെ ബാർഗി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സെപ്റ്റംബർ 18 നാണ് മകനെ വീട്ടിൽ നിന്ന് കാണാതായതെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു.

four held for kidnapping minor boy  tribal boy kidnaped  SC/ST (Prevention of Atrocities) Act  SC ST Prevention of Atrocities Act  Madhya Pradesh  four-month-old tribal boy  kidnapping  എംപിയിൽ നാലുമാസം പ്രായമുള്ള ആദിവാസി ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റില്‍  ആദിവാസി ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റില്‍  നാല് പേർ അറസ്റ്റില്‍  മധ്യപ്രദേശ്
മധ്യപ്രദേശില്‍ നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റില്‍

ജബല്‍പൂര്‍: നാലുമാസം പ്രായമുള്ള ആദിവാസി ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുംബൈയിൽ വിൽക്കാൻ ശ്രമിച്ചതിന് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെ മധ്യപ്രദേശിൽ അറസ്റ്റ് ചെയ്തു. പ്രതികളിൽ ദമ്പതികളും കുട്ടിയുടെ അമ്മായിയും ഉൾപ്പെടുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് എസ് ബാഹുഗുന പറഞ്ഞു. കുട്ടിയുടെ അമ്മായി രാംപാരി ബായ് ബർക്കഡെ (40), മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ താമസക്കാരനായ സഞ്ജയ് പാണ്ഡെ (44), ഭാര്യ ശാരദ (42), രാണു ശർമ്മ (36) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ ഒക്ടോബർ 7 നാണ് നർസിംഗ്പൂരിൽ നിന്നുള്ള രാണു ശർമയുടെ കയ്യില്‍ നിന്ന് കണ്ടെടുത്തത്.

കാണാതായ മകനെക്കുറിച്ച് ഗാഗ്ര ഗ്രാമത്തിൽ താമസിക്കുന്ന കുട്ടിയുടെ പിതാവ് സെപ്റ്റംബർ 19 ന് ജബൽപൂർ ജില്ലയിലെ ബാർഗി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സെപ്റ്റംബർ 18 നാണ് മകനെ വീട്ടിൽ നിന്ന് കാണാതായതെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു. സഞ്ജയ് പാണ്ഡെയുടെ ഭാര്യയുടെ സുഹൃത്തായിരുന്നു ബാർക്കഡെ. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ സഞ്ജയ് പാണ്ഡെ ബാർക്കഡെക്ക് 10,000 രൂപ നൽകി. മുംബൈയിൽ കുട്ടിയെ വിൽക്കാൻ ശ്രമിച്ച ബന്ധു രാണു ശർമ്മക്കാണ് ദമ്പതികൾ കുട്ടിയെ കൈമാറിയത്. മുംബൈയിൽ ആര്‍ക്കാണ് കുട്ടിയെ വിൽക്കാൻ പോകുന്നതെന്ന് അറിയാൻ രാണു വഴി ശ്രമിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഡാലോചന, ചൂഷണം ചെയ്യല്‍ തുടങ്ങി നിരവധി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.