ന്യൂഡൽഹി : മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ ദീപാങ്കർ പ്രസാദ് ഗുപ്ത അന്തരിച്ചു. 1992 മുതൽ 1997 വരെ ഇന്ത്യയുടെ സോളിസിറ്റർ ജനറലായിരുന്നു. ബംഗാളിൻ്റെഅഡ്വക്കേറ്റ് ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മകൻ ജയ്ദീപ് ഗുപ്തയും സഹോദരൻ ഭാസ്കർ പി.ഗുപ്തയും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരാണ്. ലോധി റോഡിലെ വൈദ്യുത ശ്മശാനത്തിൽ ഇന്ന് ഉച്ചയ്ക്കാണ്സംസ്കാര ചടങ്ങുകൾ.